ഉദ്ഘാടനം ആഗസ്റ്റ് 17 ന് ശ്രീ വര്‍ക്കല കഹാര്‍ നിര്‍വഹിച്ചു.

ശതാബ്ദി ആഘോഷങ്ങള്‍ക്ക് ഗംഭീര തുടക്കം. 







പകല്‍ക്കുറിയുടെ അക്ഷരദേവാലയം 100 വയസ്സു തികയ്ക്കുമ്പോള്‍ ആശംസ നേരാനെത്തിയ നൂറുകണക്കിന് പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും പൂര്‍വ്വാധ്യാപകരെയും സാക്ഷിയാക്കി ശ്രീ വര്‍ക്കല കഹാര്‍ എം.എല്‍.എ. ശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. ശതാബ്ദി ബ്ളോഗിന്‍റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴേസണ്‍ ശ്രീമതി സുബൈദ ടീച്ചര്‍ നിര്‍വഹിച്ചു. പി.ടി.എ.പ്രസിഡന്‍റ് ശ്രീ എ.ഷിഖാന്‍ അധ്യക്ഷത വഹിച്ചു. പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി ആര്‍.അംബിക കുമാരി, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്‍റ് ശ്രീ പള്ളിക്കല്‍ നസീര്‍,ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങളായ ശ്രീ.എ.അന്‍സര്‍, ശ്രീ, എ.നിഹാസ്, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴേസണ്‍ ശ്രീമതി ബേബി സുധ, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.സി.എസ്.സതീഷ്, ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ എ.ഷിലോസ്, സുവനീര്‍ കമ്മിറ്റി ചെയര്‍മാന്‍ ശ്രീ വിമല്‍ ബാബു, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പാള്‍ ശ്രീമതി.ടി.എന്‍.ജെസ് ലറ്റ് മേരി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പാള്‍ ശ്രീമതി.ജെ.സജീന, ഹെഡ്മിസ്ട്രസ് ശ്രീമതി സി.ഓമന, എന്നിവര്‍ ആശംസകള്‍  നേര്‍ന്നു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ശ്രീ എസ്.അജയ കുമാര്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ ഡോ.ആര്‍.രതീഷ് കുമാര്‍ നന്ദിയും പറഞ്ഞു.
നിരവധി കമാനങ്ങള്‍ , ആശംസാ ബാനറുകള്‍ , വൈദ്യുത ദീപലങ്കാരങ്ങള്‍ കൊണ്ടും പകല്‍ക്കുറി പ്രദേശം തികച്ചും ഉത്സവാന്തരീക്ഷത്തിലായിരുന്നു. ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി നടന്ന പഞ്ചാരിമേളം ആഘോഷങ്ങള്‍ക്ക് കൊഴിപ്പു കൂട്ടി.